നീലാകാശത്തിനുകീഴെ പൂമരം
കുടനിവര്ത്തുമ്പോള്,
നീയെന്‍ മടിയില്‍
കിടന്നെന്വിരല്ത്തുമ്പില്
സ്പര്ശിചനേരം
വയലില്‍ നിന്നൊഴുകിവന്ന
ഇളംതെന്നലിനൊപ്പം ഹൃദയവും
ഒഴുകി നിന്നില്‍ വീണലിഞ്ഞുവോ?
എപ്പഴും പുഞ്ചിരിക്കാന്‍
മടിക്കുന്ന എന്‍ മുഖം
നിന്നെ കാണുമ്പോള്‍
മാത്രമെന്തേ ചിരിക്കുന്നു ?
ആത്മാവിന് ചിറകില്‍ ആരുടെയോ
തൊട്ടുരുമ്മലും
മന്ത്രധ്വനികളും പൊഴിയുമ്പോള്‍
ഞാന്‍ ഏതോ മായാലോകത്ത്
നിന്നെ തിരയുന്നുവോ?
വിളിക്കാതെ വിളിക്കേട്ടെന്
മനം നിന്നിലെ നിന്നില്‍
പതിയെ പറന്നു വരുമ്പോള്‍ ,
ഒരു പുള്ളികുയിലിന്
പാട്ടിന്റെ മാധുര്യം നീയറിയുന്നുവോ?
കുടിനീരില്ലാതെ ഇളംവെയിലില്‍
വാടിയ എന്നകപൂക്കള്
നീയാം മഞ്ഞുത്തുള്ളിയില്‍
അഭയമിരിക്കുമ്പോള്
നീയറിയുന്നുവോ എന്റെ വേദന ?
കുടനിവര്ത്തുമ്പോള്,
നീയെന്‍ മടിയില്‍
കിടന്നെന്വിരല്ത്തുമ്പില്
സ്പര്ശിചനേരം
വയലില്‍ നിന്നൊഴുകിവന്ന
ഇളംതെന്നലിനൊപ്പം ഹൃദയവും
ഒഴുകി നിന്നില്‍ വീണലിഞ്ഞുവോ?
എപ്പഴും പുഞ്ചിരിക്കാന്‍
മടിക്കുന്ന എന്‍ മുഖം
നിന്നെ കാണുമ്പോള്‍
മാത്രമെന്തേ ചിരിക്കുന്നു ?
ആത്മാവിന് ചിറകില്‍ ആരുടെയോ
തൊട്ടുരുമ്മലും
മന്ത്രധ്വനികളും പൊഴിയുമ്പോള്‍
ഞാന്‍ ഏതോ മായാലോകത്ത്
നിന്നെ തിരയുന്നുവോ?
വിളിക്കാതെ വിളിക്കേട്ടെന്
മനം നിന്നിലെ നിന്നില്‍
പതിയെ പറന്നു വരുമ്പോള്‍ ,
ഒരു പുള്ളികുയിലിന്
പാട്ടിന്റെ മാധുര്യം നീയറിയുന്നുവോ?
കുടിനീരില്ലാതെ ഇളംവെയിലില്‍
വാടിയ എന്നകപൂക്കള്
നീയാം മഞ്ഞുത്തുള്ളിയില്‍
അഭയമിരിക്കുമ്പോള്
നീയറിയുന്നുവോ എന്റെ വേദന ?
നല്ല വരികള്‍
ReplyDeleteഇനിയും വരട്ടെ
ആശംസകള്‍