Tuesday 13 September 2011

സൌമ്മ്യയുടെ അമ്മ തനിച്ചാകുമ്പോള്‍

 മകളേ ഉണരുക...
മടിത്തട്ടിലെന്‍ മണി  ദീപമായ് തെളിയുക നീ 
മറക്കല്ലേ മുത്തേ ഈ അമ്മകുരുന്നിനെ
അരികത്തിരിക്കു അമ്മയോട് ചൊല്ലു
  നിന്റെ വിശേഷങ്ങള്‍ 
  അരുതെന്നാല്‍  അമ്മയും വരട്ടെ നിന്റെ കൂടെ!

ഒന്നും ചൊല്ലാതെ  എന്നെ മറന്നു കൊണ്ടെതോ 
തീരമണഞ്ഞ പാവാടക്കാരി 
 പറയരുതോ  നിന്റെ വിശേഷങ്ങള്‍!
    നിന്റെ പുഞ്ചിരി,
 നിറഞ്ഞൊരങ്കണം പാഴിലയാല്‍ സജീവം.

നിന്നെ
മറക്കാന്‍ തുടങ്ങുമീ ലോകം 
നിനക്കേകിയ  സമ്മാനം 
പിന്നെയും  ആവര്‍ത്തിക്കുമ്പോള്‍ 
അച്ചുതണ്ടില്‍ കറങ്ങുമീ
ഭൂമിതന്‍ മടിയില്‍ 
ഭസ്മമാകുന്നു 
പല പുണ്യജന്മം.

ഉയിരറ്റുപോയ എന്റെ ഹൃദയമേ ,
അണയാതെ തെളിയുമീ 
നിന്‍ മൌനമെന്നെ 
തല ചിക്കിനടക്കുന്ന 
ഒരുവളാക്കും മുമ്പ്
ചിതയാക്കു....!
ചിതയെരിഞ്ഞടങ്ങുമ്പോള്‍ 
സഹതപിക്കുമീ ലോകേരെ 
കാണാതിരിക്കുവാന്‍ 
എന്‍ മിഴികളെ 
 നീ
തല്ലിയുടക്കു!

മതിയെനിക്കീ  ഏകാന്തത 
      നിന്നെ  മറക്കാന്‍, 
മുതിരാതെ 
നീളട്ടെ 
ഈയവള്‍ തന്‍  ജന്മമെന്ന്
ആരോ പറയുമ്പോള്‍ 
 അയ്യോ  വേണ്ട , എന്റെ കുഞ്ഞില്ലാത്ത 
 ഈ ഭൂമിയും  ജീവിതവും  ചിതലരിച്ചുപോയ എന്റെ മാതൃത്വവും
ഇനി  നീളാതിരിക്കുവാന്‍
പ്രാര്‍ത്ഥിക്കുമോ? !








No comments:

Post a Comment