Tuesday 13 September 2011

സൌമ്മ്യയുടെ അമ്മ തനിച്ചാകുമ്പോള്‍

 മകളേ ഉണരുക...
മടിത്തട്ടിലെന്‍ മണി  ദീപമായ് തെളിയുക നീ 
മറക്കല്ലേ മുത്തേ ഈ അമ്മകുരുന്നിനെ
അരികത്തിരിക്കു അമ്മയോട് ചൊല്ലു
  നിന്റെ വിശേഷങ്ങള്‍ 
  അരുതെന്നാല്‍  അമ്മയും വരട്ടെ നിന്റെ കൂടെ!

ഒന്നും ചൊല്ലാതെ  എന്നെ മറന്നു കൊണ്ടെതോ 
തീരമണഞ്ഞ പാവാടക്കാരി 
 പറയരുതോ  നിന്റെ വിശേഷങ്ങള്‍!
    നിന്റെ പുഞ്ചിരി,
 നിറഞ്ഞൊരങ്കണം പാഴിലയാല്‍ സജീവം.

നിന്നെ
മറക്കാന്‍ തുടങ്ങുമീ ലോകം 
നിനക്കേകിയ  സമ്മാനം 
പിന്നെയും  ആവര്‍ത്തിക്കുമ്പോള്‍ 
അച്ചുതണ്ടില്‍ കറങ്ങുമീ
ഭൂമിതന്‍ മടിയില്‍ 
ഭസ്മമാകുന്നു 
പല പുണ്യജന്മം.

ഉയിരറ്റുപോയ എന്റെ ഹൃദയമേ ,
അണയാതെ തെളിയുമീ 
നിന്‍ മൌനമെന്നെ 
തല ചിക്കിനടക്കുന്ന 
ഒരുവളാക്കും മുമ്പ്
ചിതയാക്കു....!
ചിതയെരിഞ്ഞടങ്ങുമ്പോള്‍ 
സഹതപിക്കുമീ ലോകേരെ 
കാണാതിരിക്കുവാന്‍ 
എന്‍ മിഴികളെ 
 നീ
തല്ലിയുടക്കു!

മതിയെനിക്കീ  ഏകാന്തത 
      നിന്നെ  മറക്കാന്‍, 
മുതിരാതെ 
നീളട്ടെ 
ഈയവള്‍ തന്‍  ജന്മമെന്ന്
ആരോ പറയുമ്പോള്‍ 
 അയ്യോ  വേണ്ട , എന്റെ കുഞ്ഞില്ലാത്ത 
 ഈ ഭൂമിയും  ജീവിതവും  ചിതലരിച്ചുപോയ എന്റെ മാതൃത്വവും
ഇനി  നീളാതിരിക്കുവാന്‍
പ്രാര്‍ത്ഥിക്കുമോ? !








Saturday 3 September 2011

പ്രണയ നോവുകള്‍








ഒരു  നിമിഷത്തിന്റെ 
തോന്നലില്‍നിന്നുതിര്‍ന്ന 
 വികാരമല്ല ,
നിന്നോടുള്ള എന്റെ പ്രണയം
ഓര്‍മ്മകള്‍ ജനിച്ചതു മുതല്‍
നീ എന്നോടോപ്പമായിരുന്നു ! 
ഒരിക്കലും അടരുവാനാവാത്ത്ത വിധം
  എന്റെ ഉള്‍പൂവില്‍
നിന്റെ ഹൃദയത്തിലെ  തേന്‍
തുള്ളികള്‍ നിറഞ്ഞിരുന്നു !
 എന്റെ വാക്ക് കൊണ്ടോ
  വര്‍ണ്ണന കൊണ്ടോ 
നിന്നെ വരയ്ക്കാന്‍ എനിക്കാവില്ല 
    നീ എന്റെ ഹൃദയം അറിയണം .......
    അത് നിനക്ക് മാത്രമായ്‌ ഇപ്പോഴും
തുടിക്കുന്നത് കാണാം !
രാപ്പകലുകളും  , വേനലും മഴയും
അറ്റു വീഴാം പക്ഷെ എനിക്ക്
നിന്നോടുള്ള
 പ്രണയം നശ്വരമാണ് ..
.ഒരിക്കല്‍ കൂടി  ഞാനിത്  നിന്നെ അറിയിക്കട്ടെ!




നേരം  സന്ധ്യയായി ......
എന്നുള്‍പൂവിലെ വിളക്ക്
കൊളുത്താന്‍  ആരുമില്ല !
  ജീവനറ്റ  മൃത ശരീരമേ , 
എന്നെ  നീ വേദനിപ്പിക്കരുത് !
  ആദ്യാവസനമായ് 
എന്റെ വാക്കുകള്‍ക്കു  നീ ചെവികോടുക്കു...
അഴുകി ജീര്‍ണ്ണിച്ച 
മനസ്സില്‍ നിന്നും  മുറിഞ്ഞു
വീഴുന്ന  വാക്കുകള്‍ 
   നിന്നെ പുണരും.
വെറുതെ വിടുക ....
ഞാന്‍  ചിറകൊടിഞ്ഞ  പൂവല്‍ കിളിയാണ് !